കൊല്‍ക്കത്ത: ആര്‍എസ്പി ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.
ആര്‍എസ്പിയുടെ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ക്ഷിതി ഗോസ്വാമി 2018 ഡിസംബറിലാണ് ആര്‍എസ്പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാകുന്നത്.
ആര്‍എസ്പിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായത്.
Discussion about this post