പീരുമേട്: ആംബുലന്‍സ് ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത് പിക്കപ് ജീപ്പില്‍. ഏലപ്പാറ സ്വദേശി രാജു (70)വിന്റെ മൃതദേഹമാണ് പിക്കപ്പ് ജീപ്പില്‍ ബന്ധുവിന്റെ വീട്ടില്‍ എത്തിച്ചത്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് രാജു മരിച്ചത്. മൃതദേഹം ആറ് കിലോമീറ്റര്‍ അകലെ പള്ളിക്കുന്ന് പുതുവലില്‍ എത്തിക്കാന്‍ ആശുപത്രി അധികൃതരോട് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും അപകടത്തില്‍ പരുക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പോയി എന്നായിരുന്നു മറുപടി.
പിന്നീട് പീരുമേട് അഗ്നിശമനസേനാ വിഭാഗത്തിന്റെ ആംബുലന്‍സിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും മൃതദേഹം കൊണ്ടുപോകാന്‍ നല്കുന്നതിനു നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഇതോടെയാണ് നാട്ടുകാര്‍ പിക്കപ് ജീപ്പ് വിളിച്ചത്. ശേഷം നാട്ടുകാര്‍ മൃതദേഹം അകന്ന ബന്ധുവിന്റെ വീട്ടിലെത്തിച്ചു. അടുത്ത ബന്ധുക്കള്‍ ഇല്ലാത്ത രാജുവിന്റെ മൃതദേഹം പിന്നീട് നാട്ടുകാര്‍ ഏറ്റെടുത്ത ശേഷം കുട്ടിക്കാനത്ത് ശ്മശാനത്തില്‍ സംസ്കരിച്ചു.
Discussion about this post