ഹൈദരാബാദ്: ഹൈദരാബാദില്‍ മദ്യലഹരിയില്‍ വനിതാ പോലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസ്. ഹൈദരാബാദ് ബഞ്ചാര ഹില്‍സ് പോലീസ് സേ്റ്റഷനില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. സ്റ്റേഷനില്‍ വനിത പോലീസുകാരെ മര്‍ദ്ദിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
സംഭവത്തില്‍ നാഗാലാന്റ് സ്യാദേശിനിക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവദിവസം ജഹീറാഗ് റോഡിന് സമീപം സഹേറ നഗറില്‍ അബോധാവസ്ഥയില്‍ അര്‍ധന്ഗനയായി കിടന്ന യുവതിയെ വനിതാ പോലീസുകാര്‍ ചേര്‍ന്ന് പോലീസ് സേ്റ്റഷനിലെത്തിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 12.30 ഓടെ സേ്റ്റഷനിലേക്ക് വന്ന ഒരു ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ വനിതാ എസ്ഐയും സംഘവും സഹേറ നഗറില്‍ എത്തിയത്.
തുടര്‍ന്ന് യുവതിയെ പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പോലീസുകാര്‍ ചേര്‍ന്ന് പിടിച്ചുവെക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പ്രകോപിതയായ യുവതി പോലീസുകരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ബലംപ്രയോഗിച്ച് യുവതിയെ പോലാസ് സേ്റ്റഷനില്‍ എത്തിക്കുകയായിരുന്നു.
അതേസമയം സേ്റ്റഷനിലെത്തിയ യുവതി വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിച്ചു. ഇത് തടയാനെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെയാണ് യുവതി മര്‍ദ്ദിച്ചത്. സംഭവത്തിനിടെ യുവതി നിയന്ത്രണം വിട്ട് തറയിലേക്ക് വീഴുന്നതും പോലീസുകാരെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തിന് ശേഷം രണ്ടുമണിക്കൂര്‍ കഴിഞ്ഞ് മദ്യലഹരി വിട്ടുമാറിയതിന് ശേഷം യുവതിയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
തുടര്‍ന്ന് ഹൈദരാബാദിലുള്ള യുവതിയുടെ ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വിവിധ വകുപ്പുകളിലായി യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവതിയെ പോലീസ് ബന്ധുക്കള്‍ക്ക് കൈമാറിയതായി ബഞ്ചാര ഹില്‍സ് പൊലീസ് സ്റ്റേഷന് എസ്ഐ കലിംഗ റാവു പറഞ്ഞു. നാഗാലാന്‍ഡ് സ്വദേശിനിയായ യുവതി ഹൈദരാബാദിലെ ഒരു സോഫ്റ്റ്വെയര് കമ്പനിയിലെ ജീവനക്കാരിയാണ്.
Discussion about this post