പമ്പ: ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ട് യുവതികളെ പോലീസ് തിരിച്ചയച്ചു. തിങ്കളാഴ്ച വൈകിട്ട് ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശികളായ യുവതികളെയാണ് തിരിച്ചയച്ചത്. പ്രായം പരിശോധിച്ച ശേഷം യുവതികളെ തിരിച്ചയക്കുകയായിരുന്നു.
പമ്പ ബേസ് ക്യാമ്പില്‍ വെച്ചാണ് യുവതികള്‍ ദര്‍ശനത്തിനെത്തിയ വിവരം പോലീസിന് മനസ്സിലായത്. തുടര്‍ന്ന് വനിത പോലീസ് ഓഫീസര്‍മാര്‍ ഇവരെ തടഞ്ഞു നിര്‍ത്തി തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയായിരുന്നു.
ദര്‍ശനത്തിന് എത്തിയ രണ്ടു പേര്‍ക്കും പ്രായം 50 വയസ്സിന് താഴെയാണെന്ന് മനസ്സിലായതോടെ പോലീസ് ശബരിമലയിലെ സാഹചര്യങ്ങളെ കുറിച്ച് ഇവരെ പറഞ്ഞു മനസ്സിലാക്കി. തുടര്‍ന്ന് ഇരുവരും മടങ്ങി പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ പത്തോളം യുവതികളെ സമാനമായ രീതിയില്‍ പോലീസ് തിരിച്ചയച്ചിരുന്നു. ഞാറാഴ്ചയാണ് മണ്ഡല മകരവിളക്ക് തീര്‍ഥാടത്തിനായി ശബരിമല നടതുറന്നത്.
Discussion about this post