തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയത്. അതില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നത് വിഘ്നേഷ് ശിവന്റെ പിറന്നാള്‍ ആശംസകള്‍ക്ക് ആയിരുന്നു. പതിവ് തെറ്റിക്കാതെ തന്റെ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിഘ്നേഷ് ശിവന് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഈ ആകാശവും അവളുടെ ചിരിയും സ്വപ്നതുല്ല്യം’ എന്നാണ് ഇരുവരുടെയും ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് കൊണ്ട് വിഘ്നേഷ് ശിവന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തന്റെ മുപ്പത്തിയഞ്ചാം പിറന്നാള്‍ വിഘ്നേഷിനൊപ്പം അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലാണ് നയന്‍താര ആഘോഷിക്കുന്നത്.
നിരവധി ആരാധകരാണ് വിഘ്നേഷിന്റെ ഈ പോസ്റ്റില്‍ നയന്‍താരയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇനി നയന്‍താരയുടെയും വിഘ്നേഷിന്റെയും കല്യാണം എന്നാണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.
Discussion about this post