ന്യൂഡല്‍ഹി: തൊഴിലുറപ്പ് പണിക്കാര്‍ക്ക് സന്തോഷവാര്‍ത്ത.കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ ദിനങ്ങളുടെ എണ്ണം കൂട്ടിയതിനൊപ്പം പ്രതിദിന വേതനം 275 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ആകെ 22.5 ലക്ഷം തൊഴിലാളികളാണുള്ളത്. നേരത്തെ 271 രൂപയാണ് തൊഴിലാളികള്‍ക്ക് കിട്ടിയിരുന്നത്. നേരത്തെ മാര്‍ച്ചിലും 42 രൂപ കൂലി കൂട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 271 ല്‍ എത്തിയത്. ഇതിനു പുറമെ, കൊണ്ടുവരുന്ന ഉപകരണങ്ങളുടെ വാടക ഇനത്തില്‍ ആറു രൂപ വരെ തൊഴിലാളിക്ക് അധിക തുക ലഭിക്കും.
Discussion about this post