ബംഗലൂരു: ബംഗളൂരുവില്‍ രാത്രികാലങ്ങളില്‍ വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും വിറപ്പിച്ച പ്രേതങ്ങള്‍ പിടിയില്‍ ഏറെ നാളായി നാട്ടുകാരെയും പോലീസുകാരെയും ഭീതിയിലാഴ്ത്തിയ പ്രേതങ്ങളാണ് ഇപ്പോള്‍ യശ്വന്ത്പുര്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. രാത്രി നടുറോഡില്‍ പ്രേതങ്ങളെ കണ്ട് ഭയന്ന ഒരു ഓട്ടോ ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
വെള്ളുത്ത വസ്ത്രവും നീളന്‍ മുടിയുമാണ് പ്രേതങ്ങളുടെ വേഷം. റോഡില്‍ വാഹനങ്ങളോ വഴിയാത്രക്കാരെ എത്തിയാല്‍ ഒരാള്‍ ഭയന്ന് വിറച്ച് വാഹനത്തിന്റെ മുന്നിലേക്ക് ഒടും. അതിന് തൊട്ടുപുറകില്‍ വെള്ള വസ്ത്രവും മുടി മുന്നോട്ടു ഇട്ട് പ്രേതം ഓടി വരും. ഇത്തരത്തില്‍ പ്രേതശല്യം കാരണം നിരവതി അപകടങ്ങളാണുണ്ടായത്.
ഓട്ടോ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഏഴ് പ്രേതങ്ങളെ പോലീസ് തിരിച്ചറിയുന്നത്. ഏഴ് കോളേജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഷാന്‍ മിലി, നിവേദ്,സജില്‍ മുഹമ്മദ്, മുഹമ്മദ് അക്യൂബ് സാഖിബ് സെയ്യിദ് നബീല്, യൂസഫ് അഹമ്മദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രേതങ്ങളുടെ പോലെ വസ്ത്രം ധരിച്ച് ആളുകളെ ഭയപ്പെടുത്തുന്നത് തമാശക്ക് ചെയ്തതാണെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞു. ഇവര്‍ക്കെതിരെ 341, 504, 34 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Discussion about this post