പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഒരു സൂപ്പര്‍ സ്റ്റാര്‍, ഒരു ആരാധകന്‍’ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
പോലീസ് അകമ്പടിയില്‍ സ്റ്റൈലന്‍ ലുക്കില്‍ നടന്നു വരുന്ന പൃഥ്വിരാജാണ് പോസ്റ്ററില്‍ ഉള്ളത്. മേജര്‍ രവി, ശിവജി ഗുരുവായൂര്‍ എന്നിവരും പോസ്റ്ററില്‍ പൃഥ്വിയ്‌ക്കൊപ്പമുണ്ട്.
ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ആഡംബര കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് സുരാജ് എത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post