റിയാദ്: സൗദിയില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷം കേന്ദ്രം മുന്നറിയിപ്പ് നല്കി. മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. രാജ്യത്ത് വിവിധയിടങ്ങളില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടായേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വിവിധയിടങ്ങളില്‍ തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്നും ഒറ്റെക്ക് വിജനമായ സ്ഥലങ്ങളില്‍ നീന്താന്‍ ഇറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക, മദീന, തബൂക്ക്, അല്‍ ജൗഫ്, റിയാദ്, കിഴക്കന്‍ പ്രവിശ്യ തുടങ്ങിയ സ്ഥലങ്ങളില്‍ അധികമഴ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അതേസമയം ചിലയിടങ്ങളില്‍ ആലിപ്പഴവര്‍ഷത്തോടെ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും ചിലയിടങ്ങളില്‍ പൊടിക്കാറ്റു വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കി.
Discussion about this post