13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ബുധന്‍ വീണ്ടും സൂര്യനെ മറികടന്നു. ഇനി ഈ പ്രതിഭാസം നടക്കുന്നത് 2032ലാണെന്ന് ശാസ്ത്രലോകം വ്യക്തമാക്കി. അതേസമയം ബുധന്‍ സൂര്യനെ മറികടന്നെങ്കിലും സൂര്യനെ മൊത്തത്തില്‍ മറയ്ക്കാന്‍ ഈ പ്രതിഭാസം കൊണ്ട് സാധിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇന്ന് നടന്നത് ഗ്രഹണമല്ല മറിച്ച് ട്രാന്സിറ്റാണെന്ന് ശാസ്ത്രലോകം വ്യക്തമാക്കി. കിഴക്കന്‍ പ്രദേശങ്ങളില്‍ സൂര്യോദയത്തിന് ശേഷമാണ് ഈ പ്രതിഭാസം നടക്കുന്നത്.
ഈസ്റ്റേണ്‍ സമയപ്രകാരം ഉച്ചയ്ക്ക് ഒരു മണിയോടെ ട്രാന്‍സിറ്റ് പൂര്‍ണമാകും. സൂര്യന് കുറുകെ കറുത്ത പൊട്ട് പോലെയാണ് ട്രാന്‍സിറ്റ്. ഇത് വളരെ ചെറുതായതുകൊണ്ട് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ലെന്നും ടെലിസ്കോപ്പ് ഉപയോഗിച്ച് മാത്രമേ കാണാന്‍ സാധിക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. യൂറോപ്പ്, പശ്ചിമേഷ്യ തുടങ്ങിയവിടങ്ങളില്‍ സൂര്യാസ്തമന സമയത്താണ് ട്രാന്‍സിറ്റ് നടക്കുക.
സൗത്ത് അമേരിക്ക, കിഴക്കന്‍ യുഎസ്, കാനഡ തുടങ്ങിയവിടങ്ങളില്‍ പകല്‍ സമയത്താണ് ട്രാന്‍സിറ്റ് നടക്കുന്നത്. അതേസമയം ഓസ്ട്രേലിയ, സൗത്ത് ഏഷ്യ, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ചെറിയ ഭാഗങ്ങളില്‍ ഒന്നും ട്രാന്‍സിറ്റ് ദൃശ്യമാകില്ലെന്ന് ശാസ്ത്രലോകം അറിയിച്ചു.
Discussion about this post