ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ അയോധ്യകേസിലെ നിർണായക വിധിക്ക് ശേഷം സഹജഡ്ജിമാർക്ക് അത്താഴവിരുന്ന് ഒരുക്കി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. അയോധ്യ കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസിനൊപ്പമുണ്ടായിരുന്ന നാല് ജഡ്ജിമാരേയാണ് ഗൊഗോയി ഇന്ന് രാത്രി ഭക്ഷണത്തിന് ക്ഷണിച്ചിരിക്കുന്നത്.
അവധി ദിനമായിട്ടും ഭരണഘടനാ ബെഞ്ച് പ്രത്യേകം ചേർന്നാണ് ഇന്ന് കേസിൽ വിധി പറഞ്ഞത്. ന്യൂഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജിലാണ് സുപ്രീംകോടതി ജഡ്ജിമാരുടെ രാത്രി ഭക്ഷണമെന്നാണ് സൂചന.
നവംബർ 17ന് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നതിന് പിന്നാലെ ചീഫ് ജസ്റ്റിസാവേണ്ട എസ്എ ബോബ്‌ഡെ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരെയാണ് വിരുന്നിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
Discussion about this post