ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിക്കാനിരിക്കെ രാജ്യത്തുള്ളവര്‍ സംയമനം പാലിക്കണമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍. നമ്മുടെ രാജ്യത്തുള്ളവര്‍ക്ക് സുപ്രീംകോടതിയില്‍ പൂര്‍ണ വിശ്വാസമാണെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
അയോധ്യ കേസില്‍ സുപ്രീം കോടതിവിധി എല്ലാവര്ക്കും സ്വീകാര്യമാവും. ആരും കിംവദന്തികള്‍ക്ക് പ്രോ ത്സാഹനം നല്‍കുകയോ, അവയ്ക്ക് തിരികൊളുത്തുകയോ ചെയ്യരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും മതസാഹോദര്യം നിലനിര്‍ത്തി സംയമനം പാലിക്കേണ്ട സമയമാണിതെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
സുപ്രധാനമായ അയോധ്യകേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയാനിരിക്കെ രാജ്യത്ത് ഒന്നടങ്കം സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.
Discussion about this post