റിയാദ്: സൗദി അറേബ്യയില്‍ അഹ്ലന് കേരളയ്ക്ക് തുടക്കമായി. സൗദി അറേബ്യയിലെ ആദ്യത്തെ സാംസ്കാരിക വിനിമയ പരിപാടിയില്‍ കേരളത്തിന് പങ്കെടുക്കാന്‍ കഴിയുന്നുവെന്നത് ആഹ്ലാദകരമാണെന്ന് മന്ത്രി എകെ ബാലന് കുറിച്ചു. കേരള സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഭാരത് ഭവന്, ഗള്‍ഫ് മാധ്യമം, എക്സ്പോ ഹൊറൈസണ്‍ എന്നിവയുമായി സഹകരിച്ചാണ് ‘അഹ്ലന് കേരള’ എന്ന സാംസ്കാരിക വിനിമയ പരിപാടി സംഘടിപ്പിക്കുന്നത്.
ഇക്കൊല്ലം ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവച്ച ധാരണാപത്രമനുസരിച്ച് വിനോദ സഞ്ചാര രംഗത്തും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി കുറിച്ചു. അതിന്റെ ഭാഗമായി സൗദി ജനതയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ‘അഹ്ലന് കേരള’ അഥവാ കേരളത്തിലേക്ക് സ്വാഗതം എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ ക്ലാസിക്കല്‍, ഗോത്ര, അനുഷ്ഠാന, നാടന്‍ കലാരൂപങ്ങള്‍ റിയാദില്‍ അവതരിപ്പിക്കും. ഇതിനായി കലാസംഘങ്ങള്‍ ഇതിനകം സൗദിയില്‍ എത്തിച്ചേര്‍ന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍ ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന് വിനോദസഞ്ചാര, സാംസ്കാരിക വിനിമയ പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത് ആദ്യമായാണെന്നും അത് കേരളത്തിനു തന്നെ ലഭിച്ചത് അത്യധികം ആഹ്ലാദം തരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അഹ്ലന് കേരള ആരംഭിച്ചു
സൗദി അറേബ്യയിലെ ആദ്യത്തെ സാംസ്കാരിക വിനിമയ പരിപാടിയില്‍ കേരളത്തിന് പങ്കെടുക്കാന്‍ കഴിയുന്നുവെന്നത് ആഹ്ലാദകരമാണ്. കേരള സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഭാരത് ഭവന്, ഗള്‍ഫ് മാധ്യമം, എക്സ്പോ ഹൊറൈസണ്‍ എന്നിവയുമായി സഹകരിച്ചാണ് ‘അഹ് ലന് കേരള’ എന്ന സാംസ്കാരിക വിനിമയ പരിപാടി സംഘടിപ്പിക്കുന്നത്.
ഇക്കൊല്ലം ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവച്ച ധാരണാപത്രമനുസരിച്ച് വിനോദ സഞ്ചാര രംഗത്തും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി സൗദി ജനതയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ‘അഹ് ലന് കേരള’ അഥവാ കേരളത്തിലേക്ക് സ്വാഗതം എന്ന പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ ക്ലാസിക്കല്‍, ഗോത്ര, അനുഷ്ഠാന, നാടന്‍ കലാരൂപങ്ങള്‍ റിയാദില്‍ അവതരിപ്പിക്കും. ഇതിനായി കലാസംഘങ്ങള്‍ ഇതിനകം സൗദിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യും.
സൗദി അറേബ്യയില്‍ ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന് വിനോദസഞ്ചാര, സാംസ്കാരിക വിനിമയ പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത് ആദ്യമായാണ്. അത് കേരളത്തിനു തന്നെ ലഭിച്ചത് അത്യധികം ആഹ്ലാദം തരുന്നു.
പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച ( 2019 നവമ്പര്‍ 8 ) ഉച്ചയ്ക്കുശേഷം മൂന്നരക്ക് നടക്കുന്ന സാംസ്കാരിക വിനിമയ ചര്‍ച്ചായോഗം ഉദ്ഘാടനം ചെയ്യാനായി ഞാന്‍ സൗദിയിലെത്തിയിട്ടുണ്ട്. പരിപാടി വിജയകരമാക്കാന്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹം സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Discussion about this post