ദുബൈ: യുഎഇയില്‍ വാട്സ്ആപ്പ് കോളുകള്‍ക്ക് മേലുള്ള വിലക്ക് വൈകാതെ നീക്കും. വാട്ട്‌സ്ആപ്പിനൊപ്പം കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് നടപടി. നാഷണല്‍ സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയര്‍ക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തിയാണ് ഇക്കാര്യം അറിയിച്ചത്.
ടെലികമ്മ്യൂണികേഷന്‍ ദാതാക്കളായ ഡു, ഇത്തിസലാത്ത് എന്നിവ മുഖേനയാണ് വോയിസ് കോള്‍ ലൈസന്‍സ് ലഭിക്കുക. സ്‌കൈപ്പ് , ഫേസ് ടൈം, തുടങ്ങിയ വോയിസ് & വീഡിയോകോള്‍ പ്ലാറ്റ് ഫോമുകള്‍ക്ക് യുഎഇയില്‍ വിലക്കുണ്ട്. ഇവയുടെ വിലക്ക് നിലവില്‍ എടുത്തുകളഞ്ഞിട്ടില്ല. ഇവയ്ക്ക് പകരം യുഎഇ യിലെ സ്വദേശ വോയിസ്‌കോള്‍ ആപ്പുകളായ ബോടിം, സിമെ, എച്ച്‌ഐയു എന്നിവയാണ് പ്രചാരത്തിലുള്ളത്.
Discussion about this post