കൊച്ചി: പട്ടാപ്പകൽ നടുറോഡിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി യുവാവിന്റെ ഞെട്ടിക്കുന്നപ്രവർത്തി. ജനനേന്ദ്രിയം സ്വയം മുറിച്ച് വലിച്ചെറിഞ്ഞാണ് ബംഗാളി യുവാവ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്. എറണാകുളം ചിറ്റൂർ റോഡിൽ അയ്യപ്പൻ കാവ് തിലക് ലൈബ്രറിക്ക് സമീപമായിരുന്നു സംഭവം നടന്നത്.
ബംഗാളി സ്വദേശി റാം എന്ന യുവാവാണ് ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ചതെന്നാണ് വിവരം. ആളുകൾ നോക്കി നിൽക്കെയായിരുന്നു സംഭവം. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പോലീസ് പറഞ്ഞു.
ഭയന്ന ജനങ്ങൾ അടുത്തുചെല്ലാൻ മടിച്ചതോടെ ഫ്ളൈയിംഗ് സ്ക്വാഡെത്തിയാണ് യുവാവിനെ ജനറൽ ആശുപത്രിയിലെത്തിച്ചത്. അതേസമയം ഇയാൾ മുറിച്ച് ദൂരേക്ക് എറിഞ്ഞ ജനനേന്ദ്രിയ ഭാഗം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Discussion about this post