തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകള്‍ യഥാര്‍ത്ഥമാണോയെന്ന് കണ്ടെത്താന്‍ പുതിയ സംവിധാനവുമായി കേരള സര്‍ക്കാര്‍. 2020 ജനുവരിയോടെ ക്യുആര്‍ കോഡുള്ള ലോട്ടറി ടിക്കറ്റുകള്‍ സര്‍ക്കാര്‍ വിപണിയിലിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോട്ടറി ടിക്കറ്റിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ പ്രത്യേക മൊബൈല്‍ ആപ്പിനും സര്‍ക്കാര്‍ രൂപം നല്‍കും.
ഇതേ മാതൃകയില്‍ തന്നെയാകും സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതും. ലോട്ടറി വകുപ്പില്‍ പുതുതായി നടപ്പാക്കുന്ന ലോട്ടിസ് സോഫ്റ്റ്വെയറിന്റെ ചുവടുപിടിച്ചാണ് ക്യുആര്‍ കോഡ് സംവിധാനവും ഏര്‍പ്പെടുത്തുന്നത്.
Discussion about this post