ഇന്‍സ്റ്റാഗ്രാമില്‍ വന്‍ സുരക്ഷ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് ചില ഉപയോക്താക്കളുടെ പാസ്വേര്‍ഡുകള്‍ പരസ്യമായതായി ഇന്‍സ്റ്റാഗ്രാം അറിയിച്ചു. ഈ വിവരം ബന്ധപ്പെട്ട ഉപയോക്താക്കളെ ഇന്‍സ്റ്റഗ്രാം നേരിട്ട് അറിയിച്ചിട്ടുണ്ട്.
ജിഡിപിആര്‍ നിയമം നിര്‍ദേശിച്ചതനുസരിച്ച് ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇന്‍സ്റ്റഗ്രാം ഏപ്രിലില്‍ അവതരിപ്പിച്ച ഫീച്ചറിലുണ്ടായ തകരാറാണ് പുതിയ പ്രശ്‌നത്തിന് കാരണം. ഇന്‍സ്റ്റഗ്രാമിലെ ‘ഡൗണ്‍ലോഡ് യുവര്‍ ഡാറ്റ ടൂള്‍’ ഉപയോഗിച്ചവരുടെ പാസ്വേര്‍ഡുകള്‍ അവരുടെ വെബ് ബ്രൗസറില്‍ തന്നെ പ്രത്യക്ഷപ്പെടുകയാണുണ്ടായത്.
ഉപയോക്താക്കള്‍ നല്‍കുന്ന പാസ്വേര്‍ഡുകള്‍ അതുപോലെ തന്നെയാണ് ഇന്‍സ്റ്റഗ്രാം സൂക്ഷിക്കുന്നതെങ്കില്‍ അത് വലിയ സുരക്ഷാവീഴ്ചയാണെന്നും നിരീക്ഷിക്കപ്പെടുന്നു. പാസ്‌വേര്‍ഡുകള്‍ മാറ്റങ്ങളൊന്നും വരുത്താതെ അതുപോലെ തന്നെ ശേഖരിച്ചാല്‍ മാത്രമേ ഇങ്ങനെ ഒരു പ്രശ്‌നമുണ്ടാവുകയുള്ളു എന്ന് ഐടി സുരക്ഷാ വിദഗ്ദന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വാദത്തെ ഇന്‍സ്റ്റഗ്രാം തള്ളിയിട്ടുണ്ട്.
ഈ പ്രശ്‌നം പരിഹരിച്ചുവെന്നും പാസ്വേര്‍ഡുകള്‍ ഇനി പരസ്യമാവില്ലെന്നും ഇന്‍സ്റ്റഗ്രാം പറയുന്നു. ഉപയോക്താക്കളോട് പാസ്വേര്‍ഡുകള്‍ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം തന്നെയാണ് ഈ പ്രശ്‌നം കണ്ടെത്തിയതെന്നും വളരെ കുറച്ചാളുകളെ മാത്രമേ പ്രശ്‌നം ബാധിച്ചിട്ടുള്ളൂ എന്നും ഇന്‍സ്റ്റഗ്രാം വക്താവ് വ്യക്തമാക്കി.
Discussion about this post