ന്യൂഡല്‍ഹി: ജമ്മു കാശ്മീരിനെ ജമ്മുകാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് പിന്നാലെ രാജ്യത്തിന്റെ പുതിയ ഭൂപടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ജമ്മു കാശ്മീര്‍ വിഭജനത്തോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 29ല്‍ നിന്നും 28 ആയി കുറഞ്ഞു. കേന്ദ്ര ഭരണപ്രദേശങ്ങളുടെ എണ്ണം 9 ആയി ഉയര്‍ന്നു.
ജമ്മുകാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശം ഒക്ടോബര്‍ 31ന് നിലവില്‍ വന്ന് ഇവിടങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരെ നിയമിക്കുകയും ചെയ്ത് രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. ജമ്മു കശ്മീരില്‍ ഗിരീഷ് ചന്ദ്ര മര്‍മ്മുവിനെയും ലഡാക്കില്‍ രാധാകൃഷ്ണ മാതൂറിനെയുമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്.
ആഗസ്റ്റ് 5നാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിക്കുന്നത്.
New Map showing the Union Territories of #Jammu & #Kashmir and #Ladakh , as these exist after 31st October, 2019. pic.twitter.com/7lK5OTpyiu
— Dr Jitendra Singh (@DrJitendraSingh) 2 November 2019
Discussion about this post