റായ്പുര്‍ (ഛത്തീസ്ഗഢ്): നെഹ്രു കുടുംബത്തിന് പുറത്തുളള ഒരാള്‍ അഞ്ചു വര്‍ഷം തികച്ച് പാര്‍ട്ടി അധ്യക്ഷമായിരിക്കുന്നത് കാണിച്ചാല്‍ ജനാധിപത്യ പാര്‍ട്ടിയാണ് അദ്ദേഹം സ്ഥാപിച്ചതെന്ന് സമ്മതിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സീതാറാം കേസരിയെ ഒഴിവാക്കിയാണ് സോണിയാഗാന്ധിയെ പാര്‍ട്ടി അധ്യക്ഷയാക്കിയതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കേസരിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കാഞ്ഞത് അദ്ദേഹം നെഹ്രു കുടുംബാംഗം അല്ലാത്തതുകൊണ്ടാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളെ അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് മുമ്പ് നരേന്ദ്ര മോഡി വെല്ലുവിളിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള പാര്‍ട്ടി അധ്യക്ഷന്മാരുടെ പട്ടിക കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പുറത്തുവിട്ടിരുന്നു.
ആ ലിസ്റ്റില്‍ നിന്ന് സീതാറാം കേസരിയുടെ പേരെടുത്ത് പറഞ്ഞാണ് പ്രധാനമന്ത്രി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. 1996 മുതല്‍ 1998 വരെയാണ് സീതാറാം കേസരി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നത്.
Discussion about this post