ഹൈദരാബാദ്: തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന തെലങ്കാനയില്‍ ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര റാവുവിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്ത്തകന് ആത്മഹത്യ ചെയ്തു. ടി ഗുരുവപ്പ എന്ന യുവാവാണ് ശനിയാഴ്ച നിസാംപേട്ടില്‍ ജീവനൊടുക്കിയത്.
ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര റാവുവിനെ വീണ്ടും തെലങ്കാന മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഗുരുവപ്പയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. എംഎല്‍എയായി വിവേകാനന്ദയെ തെരഞ്ഞെടുക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭ സമയത്തും ഗുരുവപ്പ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
Discussion about this post