സാധാരണയായി കറികളിലാണല്ലോ നമ്മള്‍ കറുവപ്പട്ട ഉപയോഗിക്കാറുള്ളത്. എന്നാല്‍ കറുവപ്പട്ടയക്ക് നിരവധി ഗുണങ്ങളുണ്ട്. സ്ത്രീകളില്‍ സൗന്ദര്യം കൂട്ടാന്‍ കറുവപ്പട്ട വളരെയധികം സഹായിക്കുന്നു. ചര്‍മ്മം കൂടുതല്‍ ലോലമാകാനും മുഖക്കുരു മാറ്റാനും കറുവപ്പട്ട നല്ലതാണ്.
മുഖക്കുരു മാറാന്‍ അരഗ്ലാസ് കറുവപ്പട്ട വെള്ളത്തില്‍ മൂന്ന് സ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖം കഴുകുന്നത് ഏറെ നല്ലതാണ്. ദിവസവും രണ്ട് നേരമെങ്കിലും കറുവപ്പട്ട ഉപയോഗിച്ച് മുഖം കഴുകാന്‍ ശ്രമിക്കുക. മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ഇത് സഹായിക്കും. മുഖത്തെ ചുളിവ് മാറ്റാനും കറുവപ്പട്ട നല്ലതാണ്.
കറുവപ്പട്ട പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. പാല്‍ കുടിക്കുമ്പോഴുണ്ടാകാനിടയുള്ള അസിഡിറ്റി കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്. പ്രമേഹം, പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണിത്. കറുവപ്പട്ടയില്‍ പ്രമേഹത്തെ ചെറുക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാലില്‍ കറുവപ്പട്ട ചേര്‍ത്ത് കുടിച്ചിട്ട് ഉറങ്ങിയാല്‍ ഏറെ നല്ലതാണ്. കുട്ടികള്‍ക്കും ഇത് ഏറെ ഗുണകരമാണ്. എല്ലുകളുടെ ബലത്തിനുള്ള നല്ലൊരു വഴിയാണ് കറുവപ്പട്ട ചേര്‍ത്ത പാല്‍.
Discussion about this post