അബുദാബി: വീണ്ടും ജീവന് എടുത്ത് സെല്‍ഫി. ദുബായിയില്‍ 16-ാകാരിയാണ് സെല്‍ഫി എടുക്കുന്നതിനിടെ മരണപ്പെട്ടത്. 17-ാം നിലയില്‍ നിന്ന് ആകാശദൃശ്യം ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഏഷ്യക്കാരിയായ 16കാരി താഴേയ്ക്ക് വീണ് മരണപ്പെട്ടത്. അപകടം നേരില്‍ കണ്ടത് സഹോദരിയാണ്. ഓടിയെത്തിയപ്പോഴേയ്ക്കും തന്റെ സഹോദരി താഴേയ്ക്ക് പതിച്ചിരുന്നു.
ഷെയ്ഖ് സയീദ് റോഡിലെ അപാര്‍ട്ട്മെന്റിലാണ് അപകടമുണ്ടായത്. അപാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ കസേരയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടി താഴേക്ക് പതിച്ചത്. സെല്‍ഫി എടുത്ത മൊബൈല്‍ ഫോണ്‍ ബാല്‍ക്കണിയിലേക്ക് വീഴുകയും പെണ്‍കുട്ടി താഴേക്ക് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചുവെന്നും കേണല്‍ ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു.
ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജനങ്ങള്‍ സൂക്ഷിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്കി. കുട്ടികളെയും യുവാക്കളെയും രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇത്തരം അപകടകരമായ പ്രവര്‍ത്തികളില്‍ നിന്നും വിലക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Discussion about this post