തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ശ്വാസതടസവും രക്തസമ്മര്‍ദത്തിലെ വ്യതിയാനവുമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് അദ്ദേഹം. വിഎസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഹൃദ്രോഗ വിദഗ്ധന്‍ ഡോ ഭരത്ചന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് വി.എസിനെ സന്ദര്‍ശിച്ചു.
Discussion about this post