മുംബൈ: ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരിയില്‍ വന്‍ ഇടിവ് ഉണ്ടായി. മുംബൈ ഓഹരി സൂചിക സെന്‍സെക്സ് 1000 പോയിന്റും ദേശീയ സൂചിക നിഫ്റ്റിയില്‍ 300 പോയിന്റും ഇടിവാണ് രേഖപ്പെടുത്തിയത്.
രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വലിയ ഇടിവ് രേഖപ്പെടുത്തി. ആദ്യ അഞ്ച് മിനിറ്റില്‍ ഏകദേശം 4 കോടി ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍, ഐടി മേഖലകളെയാണ് ഇടിവ് പ്രതികൂലമായി ബാധിച്ചത്. പ്രധാന കമ്പനികളുടെ വിപണി മൂല്യത്തില്‍ 137 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
Discussion about this post