ഐഎസ്എല്‍ ഇൗ സീസണിലെ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു തോല്‍വി. 83ാം മിനിട്ടില്‍ വഴങ്ങിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്സ്, ഗോളടിക്കാന്‍ മറന്നതും അവസാന നിമിഷങ്ങളില്‍ പ്രതിരോധം കാക്കാന്‍ കഴിയാതെ പോയതും തിരിച്ചടിയായി.
കളിയുടെ രണ്ടാം പകുതിയുടെ 82ാം മിനുട്ടില്‍ വഴങ്ങിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിന്റെ സമനില തെറ്റുകയായിരുന്നു. വലതുവിങ്ങില്‍ നിന്ന് സൗവിക് ചക്രവര്‍ത്തി നല്കിയ പാസ് ക്ലിയര്‍ ചെയ്യാന്‍ മടിച്ച ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവായിരുന്നു മുംബൈക്ക് ഗോള്‍ നേടിക്കൊടുത്തത്. മാര്‍ക്ക് ചെയ്യപ്പെടാതെ നില്ക്കുന്ന മുഹമ്മദ് അമീന് പന്ത് വലയിലേക്ക് തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളു. ബ്ലാസ്റ്റേഴ്സ് ഗോളി ബിലാല്‍ ഖാന് ചിന്തിക്കാന്‍ സമയം എടുക്കുന്നതിനു മുമ്പേ പന്ത് വലയിലെത്തി.
കഴിഞ്ഞ സീസണിലും രണ്ടാം പകുതിയുടെ അവസാനം ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീമായിരുന്നു ബ്ലാസ്റ്റേഴ്സ്. ഇത്തവണയും ‘ലേറ്റ് ഗോള്‍ മാന്‍ഡ്രേക്ക്’ ബ്ലാസ്റ്റേഴ്സിനെ വിട്ടൊഴിയുന്നില്ല എന്ന് വേണം കരുതാന്‍
Discussion about this post