പാരിസ്: ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിച്ച് ഫ്രാന്‍സ്. ‘യെല്ലോ വെസ്റ്റസ്’ എന്നാണ് ഈ പ്രതിഷേധത്തിന് ഫ്രാന്‍സ് പേര് നല്‍കിയത്. ആയിരക്കണക്കിനു പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങി റാലി നടത്തിയത്. അധികാരികളെ ഞെട്ടിച്ച കൂറ്റന്‍ റാലി പിന്നീട് അക്രമത്തിലേയ്ക്ക് നീങ്ങി. പ്രതീക്ഷിക്കാതെ ഉണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരന്റെ വാഹനം കയറിയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. അതിദാരുണമായിരുന്നു ആ മരണം. 2000 സ്ഥലങ്ങല്ലായി രണ്ടര ലക്ഷം പേരെങ്കിലും ശനിയാഴ്ച സംഗമവും റാലിയും നടത്തിയെന്നാണ് റിപ്പോര്‍ട്ട്. റോഡുകള്‍ ഉപരോധിക്കുകയും കുത്തിയിരിക്കുകയും ചെയ്തു.
റോഡുകള്‍ നിയന്ത്രിക്കുമ്പോള്‍ ധരിക്കുന്ന മഞ്ഞ ജാക്കറ്റുകള്‍ ധരിച്ചാണ് പ്രക്ഷോഭമെന്നതാണ് പ്രത്യേകത. സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധമാണ് തെരുവിലെത്തിയത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ ടാക്സിനെത്തുടര്ന്ന് ഇന്ധനവിലയില്‍ 20 ശതമാനം വര്‍ധനയുണ്ടായതോടെയാണ് ആളുകള്‍ തെരുവിലിറങ്ങിയത്.
Discussion about this post