കൊച്ചി; അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് അനുകൂലമായി സഹതാപ തരംഗമുണ്ടായിരുന്നുവെന്ന് എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍. ഷാനിമോള്‍ ഉസ്മാന്‍ എവിടെ നിന്നാലും തോല്‍ക്കാനായി ജനിച്ചവളാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. അത് ഷാനിമോള്‍ക്ക് അനുകൂലമായ സഹതാപ തരംഗം സൃഷ്ടിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഷാനിമോള്‍ ഉസ്മാന് അരൂരില്‍ അത്രയും വോട്ട് കിട്ടാനുള്ള സാധ്യതയുണ്ടായിരുന്നില്ല. ഷാനിമോള്‍ ഉസ്മാന്‍ ആ നിയോജക മണ്ഡലത്തിലുള്ളതല്ല. മനു സി പുളിക്കന്‍ നിയോജക മണ്ഡലത്തിലുള്ളതാണ്. എന്നാല്‍ ഷാനിമോള്‍ ഉസ്മാന്‍ എവിടെ നിന്നാലും തോല്‍ക്കാനായി ജനിച്ചതാണെന്ന തോന്നല്‍ ജനങ്ങള്‍ക്ക് വന്നത് കൊണ്ട് ആളുകള്‍ക്ക് ഒരു സഹതാപം ഉണ്ടായി. അതാണ് കുറച്ച് വോട്ടുകളായി മാറിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുകയാണ്. 180 ബൂത്തുകള്‍ എണ്ണിക്കഴിയുമ്പോള്‍ 1876 വോട്ടിന്റെ ലീഡാണ് ഷാനിമോള്‍ ഉസ്മാന് ഉള്ളത്. 4 ബൂത്തുകളാണ് എണ്ണാന്‍ ഉള്ളത്.
Discussion about this post