ന്യൂഡല്‍ഹി: പാകിസ്താന് ശത്രു രാജ്യമായും പാകിസ്താനിലുളള എല്ലാവരെയും ശത്രുക്കളായും കാണുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ നന്മയുളളവരും അവിടെയുണ്ടെന്നതിന്റെ തെളിവാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പാകിസ്താനി തൊഴിലാളിയുടെ സത്യസന്ധത വിളിച്ചോതുന്ന സംഭവം. എന്നാല്‍ ആ പ്രവൃത്തികളെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് ഞാന്‍ ചെയ്ത കാര്യത്തിനുള്ള പ്രതിഫലം ദൈവം തരും എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ്. സീഷാന്‍ ഖട്ടക് എന്നയാളാണ് സംഭവം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
ഖട്ടകിന്റെ വീടിന് തൊട്ടടുത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ഒരാള്‍ ഒരുദിവസം വന്ന് വാതിലില്‍ മുട്ടുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ അവരുടെ സ്വര്‍ണം എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് തൊഴിലാളി ചോദിച്ചു. നിര്മ്മാണത്തൊഴിലുകള് നടക്കുകയായിരുന്നു അപ്പോള്‍ ആ സ്ഥലത്ത്. ഖട്ടകിന്റെ സഹോദരന് 2015 ല്‍ ഒരു ജോഡി കമ്മല്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് പറഞ്ഞു. അത് കേട്ട തൊഴിലാളി അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് കമ്മലുകളെടുത്ത് നല്‍കുകയായിരുന്നു.
അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ സന്തോഷം തോന്നിയ വീട്ടുകാര്‍ കുറച്ച് പണം നല്കിയപ്പോള് അദ്ദേഹം അത് നിരസിച്ചു. പോക്കറ്റിലിട്ട് കൊടുത്തപ്പോള്‍ തിരികെ ഏല്‍പ്പിച്ചുകൊണ്ട് പറഞ്ഞു ഞാന്‍ ചെയ്ത കാര്യത്തിനുള്ള പ്രതിഫലം ദൈവം തരും. ഞാനത് കാത്തിരിക്കും.
Attach plot to our home is under construction. Today our door was knocked. My brother went out and this labor asked if we had lost something of gold ever? My bro said, yes, one ear ring of a pair, but that was back in 2015. He pulled it out of his pocket and gave it to us 🙏 pic.twitter.com/YFNdg1FRxu
— Zeeshan Khattak (@khattak) November 15, 2018
Offered him money. He refused. Kept the money forcefully in his pocket but he returned it back with the same enthusiasm and said, "I'll wait for the God's reward".
— Zeeshan Khattak (@khattak) November 15, 2018
Discussion about this post