ഭോപ്പാല്‍: ട്രാക്കില്‍ കിടന്ന് ഉറങ്ങിപ്പോയ മധ്യവയസ്കന് അത്ഭുത രക്ഷപ്പെടല്‍. കിടന്ന് ഉറങ്ങുന്ന സമയത്ത് മൂന്ന് ട്രെയിനുകളാണ് കടന്നുപോയത്. എന്നാല്‍ അദ്ദേഹം ഇതൊന്നും അറിഞ്ഞിരുന്നില്ല. ഒടുവില്‍ മരിച്ചെന്ന് കരുതി പോലീസ് എത്തിയപ്പോള്‍ മധ്യവയസ്കന് എഴുന്നേറ്റ് ഇരുന്ന് സംസാരിക്കുകയും ചെയ്തു.
പോലീസിനെ കണ്ടപ്പാടെ ‘അച്ഛന് വന്നു’ എന്ന് പറയുകയായിരുന്നു. മധ്യപ്രദേശിലാണ് സംഭവം. ട്രാക്കില്‍ ഒരാള്‍ കിടക്കുന്നുവെന്ന് ലോക്കോപൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. ചോദ്യം ചെയ്യലില്‍ പേര് ധര്‍മ്മേന്ദ്ര എന്നാണെന്ന് അയാള്‍ പോലീസിനോട് പറഞ്ഞു.
ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും ട്രാക്കില്‍ കിടന്നതിന്റെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. തന്റെ മുകളിലൂടെ ട്രെയിന്‍ പോയതുപോലും ഇയാള്‍ അറിഞ്ഞില്ലെന്ന് പോലീസ് വ്യക്തമാക്കി. മദ്യലഹരിയില്‍ വീണുപോയതാകാമെന്നും ട്രാക്കില്‍ കിടന്ന് ഉറങ്ങിപ്പോയതായിരിക്കാമെന്നും പോലീസ് കരുതുന്നു. ഇയാളെ വൈദ്യപരിശോധനക്ക് ശേഷം വിട്ടയച്ചു.
Discussion about this post