കോട്ടയം: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമല സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതി ഗവര്‍ണറെ കാണും. ഇന്ന് രാത്രി രാത്രി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ചായിരിക്കും കൂടിക്കാഴ്ച നടത്തുക.
പ്രതിഷേധക്കാര്‍ സംഘടിക്കാതിരിക്കാനായി സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധത്തിനായി കൂടാന്‍ ഒരു തരത്തിലും അവസരമില്ല. പമ്പ മുതല്‍ ക്യാമറകണ്ണുകളിലൂടെ വേണം ഓരോരുത്തരും കടന്ന് പോകാന്‍. അതിനാല്‍ തന്നെ സന്നിധാനവും പരിസരവും ഇതുവരെ ശാന്തവുമാണ്.
അതേസമയം സന്നിധാനത്ത് രാത്രിയില്‍ കര്‍ശന സുരക്ഷ തുടരുമ്പോഴും തീര്‍ത്ഥാടകര്‍ക്ക് ഇന്നലെ വിരിവയ്ക്കാന്‍ പോലീസ് അനുമതി നല്‍കിയിരുന്നു. നെയ്യഭിഷേകത്തിന് മുന്‍കൂട്ടി ടിക്കറ്റെടുത്ത ആളുകളെയാണ് വിരിവയ്ക്കാന്‍ അനുവദിച്ചത്. നട അടച്ചാല്‍ ഭക്തര്‍ സന്നിധാനം വിടണം എന്നായിരുന്നു മുന്‍ നിര്‍ദേശം എങ്കിലും അതിരാവിലെ നെയ്യഭിഷേകം ചെയ്യേണ്ട തീര്‍ഥാടകര്‍ക്ക് പോലീസ് ഇളവ് നല്‍കിയിരുന്നു.
Discussion about this post