ദുബായ്: 47ാം ദേശീയദിനം പ്രമാണിച്ച് യുഎഇയില്‍ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ഡിസംബര്‍ 2,3 തീയ്യതികളിലാണ് അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേര്‍ന്നാല്‍ ദേശീയദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ അവധി ലഭിക്കും.
Discussion about this post