അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ താരമാണ് രജിഷ വിജയന്‍. അഭിനയിച്ച ചിത്രങ്ങളൊക്കെ തന്നെ ഹിറ്റാക്കിയ നടി കൂടിയാണ് രജിഷ. വെറുതെ നായകന്റെ നിഴലായി നില്‍ക്കുന്ന നായികാ കഥാപാത്രങ്ങളെ അല്ല രജിഷ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ലൈഫ് പാര്‍ട്ണറെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്.
‘ജീവിത പങ്കാളി നല്ലൊരു മനുഷ്യന്‍ ആയിരിക്കണമെന്നു മാത്രമേ എനിക്ക് നിര്‍ബന്ധമുള്ളൂ. ഇങ്ങനെയുള്ള ആളാകണം ലൈഫ് പാര്‍ട്ണര്‍ എന്ന കണ്ടീഷന്‍സ് വെച്ച് കാത്തിരുന്നാല്‍ നമുക്ക് അങ്ങനെയുള്ളവരെ തന്നെ കിട്ടണമെന്നില്ല. ഇനി ആ ക്യാരക്റ്റേഴ്സ് ഒക്കെ ഉള്ളയാളായി തോന്നിയിട്ട് അടുത്തറിയുമ്പോള്‍ അത് അല്ലാതിരിക്കാനും മതി. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്‍മാരെ എനിക്ക് ഒട്ടും ഇഷ്ടമല്ല. ഉള്ളിലൊരു കുട്ടിത്തത്തോടെ പെരുമാറുന്നതല്ല ഉദ്ദേശിച്ചത്. മറ്റുള്ളവരെ കെയര്‍ ചെയ്യാത്ത
മെച്യൂരിറ്റി ഇല്ലായ്മയാണ് ഉദ്ദേശിച്ചത്.
ഉദാഹരണത്തിന്, നിയമങ്ങള്‍ പാലിക്കാതെ റോഡില്‍ ഷോ കാണിക്കാന്‍ വേണ്ടി മാത്രം വണ്ടി ഓടിച്ച് മറ്റുള്ളവര്‍ക്ക് പ്രശ്നമുണ്ടാക്കുക, മുതിര്‍ന്നരോടു ബഹുമാനം കാട്ടാതിരിക്കുക, പാവങ്ങളെ കെയര്‍ ചെയ്യാതിരിക്കുക തുടങ്ങിയ സ്വഭാവം ഉള്ളവര്‍. നമ്മുടെ പ്രവൃത്തികള്‍ മറ്റൊരാളെ ഹര്‍ട്ട് ചെയ്യരുതെന്ന വിചാരമുള്ള, സ്വന്തം സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളാണെന്റെ മനസ്സില്‍. ഒരിക്കലും എനിക്ക് ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള ഒരു കണ്ടീഷന്‍സും ഇല്ല’ എന്നാണ് രജിഷ വനിതയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.
വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ‘സ്റ്റാന്‍ഡ് അപ്പ്’ ആണ് താരത്തിന്റെ തീയ്യേറ്ററുകളില്‍ എത്താന്‍ പോവുന്ന ചിത്രം. നിമിഷ സജയനും രജിഷയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയ ‘മാന്‍ഹോളി’ന് ശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.
Discussion about this post