ചാരുംമൂട്: മനുഷ്യത്വത്തിന്റെയും കരുണയുടെയും മാതൃകയായി സ്കൂള്‍ വിദ്യാര്‍ഥികള്‍.
വെള്ളക്കെട്ടില്‍ വീണ അംഗപരിമിതിയുള്ള യാചകനെ രക്ഷപ്പെടുത്തിയാണ് ചാരുമൂടിലെ താമരക്കുളം വിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ മാതൃകയായത്.
മുതിര്‍ന്നവര്‍ സഹായിക്കാന്‍ മടിച്ച് മാറി നിന്നപ്പോഴാണ് വിദ്യാര്‍ഥികളുടെ സല്‍പ്രവൃത്തി. ആലപ്പുഴയിലെ ചാരുമൂട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിലാണ് തമിഴ്നാട് സ്വദേശിയായ യാചകന് വീണത്.
കാലുകള്‍ നഷ്ടപ്പെട്ട ഇയാള്‍ കൈകുത്തിയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. യാചകന് വെള്ളക്കെട്ടില്‍പ്പെട്ടത് കണ്ടിട്ടും സഹായിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന താമരക്കുളം വിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ യാചകനെ വെള്ളക്കെട്ടില്‍ നിന്നും പൊക്കിയെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.
Discussion about this post