കുമളി: കുമളിയില്‍ മൂന്ന് കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കായംകുളം സ്വദേശി ആസിഫ് (20) ഹബീസ്(20) എന്നിവരാണ് പിടിയിലായത്. ഇരുവരും കെഎസ്ആര്‍ടിസി ബസിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
കുമളി ചെക്ക് പോസ്റ്റില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ഇരുവരും എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. കമ്പത്തുനിന്ന് 30,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. കായംകുളത്തു ചില്ലറ വില്‍പ്പനയ്ക്കാണ് കഞ്ചാവ് എത്തിച്ചത്.
Discussion about this post