ലക്നൗ: ഹിന്ദു മഹാസഭാ നേതാവ് വെടിയേറ്റു മരിച്ചു. കമലേഷ് ത്രിപാഠിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ലക്നൗവില്‍ സംഘടനയുടെ ഓഫിസില്‍ വെച്ചായിരുന്നു ആക്രമണം. വെടിയേറ്റ ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുഖം മറച്ചെത്തിയ രണ്ടുപേരാണ് കമലേഷ് ത്രിപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശേഷം ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ലക്നൗ ഖുര്ഷിദ്ബാഗിലുള്ള ഓഫിസില്‍ വച്ചായിരുന്നു ആക്രമണം.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹിന്ദു മഹാസഭ നേതാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ലക്നൗ അതീവ ജാഗ്രതയിലാണ്. അക്രമികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Discussion about this post