കോഴിക്കോട്: തന്റെ കുടുംബത്തിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. പോലീസുണ്ടെന്ന് അറിഞ്ഞിട്ടും അവര്‍ സംഘടിതമായി തന്നെ വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മോഹനന് ആരോപിച്ചു. സംഘപരിവാര്‍ നാടിന്റെ സമാധാനം കെടുത്തുന്നുവെന്നും കലാപം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് അക്രമണമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ന് രാവിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴി പിന്തുടര്ന്നു വന്ന ഒരു കൂട്ടം ഹര്‍ത്താലനുകൂലികള്‍ ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സാനിയോ മനോമിക്കും ഭര്‍ത്താവ് ജൂലിയസ് നികിതാസിനും നേരെ അക്രമണം നടത്തുകയായിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് മാസ്റ്ററുടെ മകനാണ് ജൂലിയസ് നികിതാസ്.
ഇവര്‍ വരുന്ന വഴി അമ്പലക്കുളങ്ങരയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരെയും കുറ്റ്യാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി വീണ്ടും ഒരു സംഘമാളുകള്‍ ഇരുവരെയും വീണ്ടും ആക്രമിക്കുകയായിരുന്നു.
Discussion about this post