തിരുവനന്തപുരം: വാട്ടര്‍ മെട്രോ എന്ന പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ച വിവരം പങ്കുവെച്ച് മന്ത്രി എകെ ബാലന്. 78 കിലോമീറ്ററിലായി 747 കോടി രൂപയുടെ പദ്ധതിയാണ് വാട്ടര്‍ മെട്രോ. 15 ജലപാതകളില്‍ 38 സ്റ്റേഷനുകള്‍ ഉള്ള പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ കൊച്ചിയുടെ ഉപനഗരപ്രദേശമാകെ ബന്ധിപ്പിക്കപ്പെടുമെന്ന് മന്ത്രി കുറിച്ചു.
ജലമെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കെഎംആര്‍എല്‍ ആണ് നടത്തുന്നത്. ബോട്ടുകള്‍ നിര്‍മ്മിക്കുന്നത് കൊച്ചിന് ഷിപ്പ്യാര്ഡും, അതിനാല്‍ തന്നെ പൂര്‍ണ്ണമായും കൊച്ചിയുടെ സ്വന്തം സ്വപ്ന പദ്ധതിയാണിതെന്നും മന്ത്രി പറയുന്നു. ഈ പദ്ധതിക്കാണ് ഇപ്പോള്‍ പാരിസ്ഥിതിക തീരദേശ പരിപാലന നിയമ അനുമതി ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വളരുന്ന കൊച്ചിയുടെ ഗതാഗത സംവിധാനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദവും ജനസൗഹാര്‍ദവും ആധുനികവുമാക്കുന്നതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റെം സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും മന്ത്രി എകെ ബാലന് പറയുന്നു. സൈക്കിള്‍ മുതല്‍ വിമാനം വരെ കൊച്ചിയുടെ പൊതുഗതാഗതത്തിന്റെ ഭാഗമാകുന്ന വിപുലമായ പദ്ധതിയാണ് ഇതെന്നും അദ്ദേഹം കുറിച്ചു.
വാട്ടര്‍ മെട്രോ കൂടി ഈ സംവിധാനത്തിന്റെ ഭാഗമാകുന്നതോടെ ലോകത്ത് തന്നെ ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിത്തില്‍ ജലമാര്‍ഗവും ഉപയോഗിക്കുന്ന ചുരുക്കം നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയും ഇടം പിടിക്കുമെന്നും മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
78 കിലോമീറ്ററിലായി 747 കോടി രൂപയുടെ പദ്ധതിയാണ് വാട്ടര്‍ മെട്രോ. 15 ജലപാതകളില്‍ 38 സ്റ്റേഷനുകള്‍ ഉള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ കൊച്ചിയുടെ ഉപനഗരപ്രദേശമാകെ ബന്ധിപ്പിക്കപ്പെടും. ജലമെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കെഎംആര്‍എല്‍ ആണ് നടത്തുന്നത്, ബോട്ടുകള്‍ നിര്‍മിക്കുന്നത് കൊച്ചിന് ഷിപ്പ് യര്ഡും, അതിനാല്‍ തന്നെ പൂര്‍ണ്ണമായും കൊച്ചിയുടെ സ്വന്തം സ്വപ്ന പദ്ധതിയാണിത്. ഈ പദ്ധതിക്ക് ഇപ്പോള്‍ പാരിസ്ഥിതിക തീരദേശ പരിപാലന നിയമ അനുമതി ലഭിച്ചിരിക്കുകയാണ്.
വളരുന്ന കൊച്ചിയുടെ ഗതാഗത സംവിധാനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദവും ജനസൗഹാര്‍ദവും ആധുനികവുമാക്കുന്നതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റെം സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സൈക്കിള്‍ മുതല്‍ വിമാനം വരെ കൊച്ചിയുടെ പൊതുഗതാഗതത്തിന്റെ ഭാഗമാകുന്ന വിപുലമായ പദ്ധതിയാണ് ഇത്. വാട്ടര്‍ മെട്രോ കൂടി ഈ സംവിധാനത്തിന്റെ ഭാഗമാകുന്നതോടെ ലോകത്ത് തന്നെ ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിത്തില്‍ ജലമാര്‍ഗവും ഉപയോഗിക്കുന്ന ചുരുക്കം നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയും ഇടം പിടിക്കും.
Discussion about this post