അബുദാബി: അബുദാബിയില്‍ ഇനി ടോള്‍ പിരിക്കില്ല. ഒക്ടോബര്‍ 15 മുതല്‍ നാല് ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ടോള്‍ അടയ്ക്കുന്നതിന് മുന്നോടിയായി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രീ പെയ്ഡ് ടോള്‍ അക്കൗണ്ട് തുറക്കുകയും ചെയ്യണമെന്നായിരുന്നു പൊതുജനങ്ങള്‍ക്ക് അധികൃതര്‍ നല്കിയ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളാണ് ജനങ്ങള്‍ക്കുണ്ടായത്. ഈ സാഹചര്യത്തില്‍ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ക്കായി കൂടുതല്‍ സമയം അനുവദിക്കുന്നതിനായാണ് ടോള്‍ ഈടാക്കാുള്ള തീയ്യതി നീട്ടിയത്.
2020 ജനുവരി ഒന്നു വരെ ടോള്‍ പിരിയ്ക്കില്ലെന്നും അതുവരെ യാത്ര സൗജന്യമായിരിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു. പുതുക്കിയ ടോള്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴു മുതല്‍ ഒന്‍പത് വരെയും വൈകുന്നേരം അഞ്ചു മുതല്‍ ഏഴുവരെയും നാല് ദിര്‍ഹമായിരിക്കും ടോള്‍. മറ്റ് സമയങ്ങളിലും പൊതു അവധി ദിനങ്ങളിലും രണ്ട് ദിര്‍ഹം ഈടാക്കും. ഒരു ദിവസത്തെ പരമാവധി തുക 16 ദിര്‍ഹമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഒരു വാഹനത്തിന് ഒരു മാസം പരമാവധി നല്‍കേണ്ട ടോള്‍ 200 ദിര്‍ഹമായിരിക്കും
Discussion about this post