ഹരിയാന: തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് നിരവധി വാഗ്ദാനങ്ങളാണ് നല്‍കാറുള്ളത്. അത്തരത്തില്‍ ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ത്ഥി തന്റെ വോട്ടര്‍മാര്‍ക്ക് നല്കിയ മോഹന വാഗ്ദാനമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ചാല്‍ ഗതാഗത നിയമലംഘനം നടത്തുന്ന ഇരുചക്രവാഹന യാത്രികരില്‍ നിന്നും പിഴ ഈടാക്കില്ലെന്നാണ് സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം.
ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ഥിയായ ദൂദറാം ബിഷ്നോയിയാണ് വോട്ടര്‍മാര്‍ക്ക് ഇത്തരത്തിലുള്ള ഒരു വാഗ്ദാനം നല്‍കിയിരിക്കുന്നത്. ബൈക്ക് യാത്രക്കാര്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ക്ക് പിഴ ഈടാക്കുന്നത് താന്‍ എംഎല്‍എ ആകുന്നതോടെ ഇല്ലാതാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഒരു പൊതുയോഗത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കവേ ആണ് ദൂദറാം ബിഷ്നോയി ഇത്തരത്തില്‍ സംസാരിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Discussion about this post