ഭോപാല്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബിജെപി എംഎല്‍എ. ജയ്സിങ് നഗര്‍ എംഎല്‍എയായ പ്രമീള സിങ്ങാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലേയ്ക്ക് മാറിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് സിങ്ങിന്റെ സാന്നിദ്ധ്യത്തിലാണ് പ്രമീളാ സിങ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പ്രസംഗിക്കുന്ന സര്‍ക്കാര്‍ അഞ്ചു വര്‍ഷം ജനങ്ങളെയും പാര്‍ട്ടിയെയും സേവിച്ച ഒരു സ്ത്രീക്ക് ടിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. രാഷ്ട്രീയപ്രവര്‍ത്തനം ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങളെ സേവിക്കുകയാണ് ലക്ഷ്യമെന്നും പ്രമീളാ സിങ് പറഞ്ഞു.
പാര്‍ട്ടിക്കെതിരെ നോമിനേഷന് കൊടുത്ത 53 വിമത സ്ഥാനാര്‍ത്ഥികളെ ബിജെപി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പടുത്ത മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും വിമതശല്യം ബിജെ.ിയെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഒറ്റഘട്ടമായി നടക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പ് നവംബര്‍ 28നാണ് നടക്കുന്നത്. ഡിസംബര്‍ 11നാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്.
Discussion about this post