ചെന്നൈ: ‘ആരാധകര്‍ക്ക് കൈ കൊടുക്കും, ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകും’ തമിഴകത്തെ ഇളയ ദളപതി വിജയിക്കെതിരെയുള്ള സംവിധായകന് സ്വാമിയുടെ ആരോപണമാണ് ഇത്. തിരശീലയില്‍ മാത്രമല്ല, ജീവിതത്തിലും താരം നല്ലൊരു നടനെന്നുമാണ് സ്വാമിയുടെ വിമര്‍ശനം. താരത്തിനെതിരെയുള്ള വിമര്‍ശനം തൊടുക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇതോടെ പൊങ്കാലയിട്ട് ആരാധകരും രംഗത്തുണ്ട്.
‘വിജയ് ജീവിതത്തില്‍ വലിയ നടനാണ്. ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ നിന്നുകൊടുക്കും. ആരാധകരാണ് തന്റെ നെഞ്ചില്‍ കുടിയിരിക്കുന്ന ദൈവങ്ങളെന്ന് പറയും. എന്നാല്‍ ആരാധകര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് കൈയും കൊടുത്തതിന് ശേഷം വിജയ് അകത്ത് ചെന്ന് ഡെറ്റോള്‍ ഉപയോഗിച്ച് കൈകഴുകുകയാണ് ചെയ്യുകയാണ്. ഇത് താന്‍ കണ്ടിട്ടുണ്ട്, ഇതാണ് വിജയിയുടെ യഥാര്‍ത്ഥ അഭിനയം’ സ്വാമി പറയുന്നു.
ബിഗില്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ വിജയ് സംസാരിച്ച കാര്യങ്ങള്‍ക്കെതിരേയും സാമി വിമര്‍ശനം തൊടുക്കുന്നുണ്ട്. രജനികാന്തിനെപ്പോലെ അഭിനയിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ദയവ് ചെയ്ത് വാ തുറക്കരുതെന്നും സാമി തുറന്നടിച്ചു. താരത്തെ താറടിക്കാനുള്ള മനഃപൂര്‍വമായ ശ്രമം ആണെന്നും സിനിമയൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ വിവാദമുണ്ടാക്കി ശ്രദ്ധ നേടാനാണ് സാമിയുടെ ശ്രമമെന്നുമാണ് വിജയ ആരാധകരുടെ പക്ഷം. ആപത്ത് വരുമ്പോള്‍ ഓടിയെത്തുന്ന താരം തന്നെയാണ് വിജയിയെന്നും ഇത്തരത്തിലുള്ള വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും ആരാധകര്‍ വ്യക്തമാക്കി.
Discussion about this post