അഹമ്മദാബാദ്: ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ കൂട്ടത്തോല്‍വി. 119 ജഡ്ജിമാരും 1372 അഭിഭാഷകരുമാണ് പ്രമോഷന്‍ പരീക്ഷയില്‍ തോറ്റത്. ഗുജറാത്തിലാണ് സംഭവം. സീനിയര്‍ സിവില്‍ ജഡ്ജിമാരെ സ്ഥാനക്കയറ്റം നല്‍കി ജില്ലാ ജഡ്ജിമാരായി നിയമിച്ചതിനു ശേഷം ബാക്കി വരുന്ന തസ്തികകളിലേക്കാണ് പരീക്ഷ നടത്തിയത്.
ഇന്നലെയാണ് ഗുജറാത്ത് ഹൈക്കോടതി പരീക്ഷാ ഫലം പുറത്തുവിട്ടത്. 65 ശതമാനം ഒഴിവുകള്‍ നികത്താനായി സീനിയര്‍ സിവില്‍ ജഡ്ജിമാരെ സ്ഥാനക്കയറ്റം നല്‍കി ജില്ലാ ജഡ്ജിമാരായി നിയമിച്ചിരുന്നു. ഇതില്‍ ബാക്കി വരുന്ന തസ്തികകളിലേക്കാണ് ഇപ്പോള്‍ പരീക്ഷ നടത്തിയത്. 40 ഒഴിവുകളില്‍ 26 എണ്ണത്തില്‍ നിയമനം നടത്തി.
14 ഒഴിവുകളാണ് ബാക്കിയുണ്ടായിരുന്നത്. ഇതിലേക്ക് 1372 അപേക്ഷകളാണ് ലഭിച്ചത്. 110 ജുഡീഷ്യല്‍ ഓഫീസര്‍മാരടക്കം നിരവധി പേരാണ് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുത്തത്. ഇതില്‍ 50 ശതമാനം മാര്‍ക്ക് നേടിയ 494 പേരെ എഴുത്ത് പരീക്ഷക്കും തെരഞ്ഞെടുത്തു. എന്നാല്‍ പരീക്ഷയെഴുതിയ 494 പേരില്‍ ഒരാള്‍ പോലും യോഗ്യത നേടിയിട്ടില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ എച്ച്ഡി സുതര്‍ പറഞ്ഞു.
Discussion about this post