മുംബൈ: ഒരു ദിവസം ശിവസേന പ്രവര്‍ത്തകന്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. മകന്‍ ആദിത്യ താക്കറെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന്റെ അര്‍ഥം താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നല്ലെന്നും ഉദ്ദവ് വ്യക്തമാക്കി.
ആദിത്യ താക്കറെ മത്സരിക്കുന്നത് കൊണ്ട് അവന്‍ ഉടന്‍ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകുമെന്ന് അര്‍ഥമില്ല. അവന്‍ കുറച്ച് നിയമസഭ അനുഭവം വേണമെന്നും അതാണ് അവന്റെ ലക്ഷ്യമെന്നും ഉദ്ദവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തന്റെ പിതാവിന് താന്‍ നല്‍കിയ വാക്കാണ് ഒരു ദിവസം ശിവസേന പ്രവര്‍ത്തകന്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്നത്. അത് എന്തായാലും യാഥാര്‍ത്ഥ്യമാകുമെന്നും ഉദ്ദവ് പറഞ്ഞു. എന്നാല്‍ ശിവസേന നേതാവ് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകടിപ്പിച്ചതാണെന്നും അതില്‍ തെറ്റൊന്നുമില്ലെന്നും കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു.
Discussion about this post