ഹൈദരാബാദ്: നേതാവിന്റെ സ്വീകരണം ഗംഭീരമാക്കാന്‍ കുരുതി കൊടുത്തത് രണ്ട് പ്രാവുകളെ.
ഹൈദരാബാദിലാണ് സംഭവം നടക്കുന്നത്. പ്രാവുകളുടെ ചിറകില്‍ റോക്കറ്റുപടക്കംകെട്ടിവെച്ച് പറപ്പിക്കുകയായിരുന്നു. ഇതോടെ പറന്നുയുര്‍ന്ന പ്രാവുകള്‍ വെന്ത് ചത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇങ്ങനെ ഒരു സ്വീകരണം ഒരുക്കിയത്. സഭവം പുറം ലോകം അറിഞ്ഞതോടെ പ്രവര്‍ത്തകര്‍ക്കെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിപ്രസിഡന്റ് എന്‍ രഘുവീര റെഡ്ഡിയെ സ്വീകരിക്കുന്നതിനിടെയാണ് ഗോദാവരി ജില്ലയില്‍ ക്രൂരത അരങ്ങേറിയത്.
മുന്‍ മന്ത്രി കൊണ്ട്രു മുരളി, രാജ്യസഭാംഗം കെവിപി രാമചന്ദ്ര റാവു എന്നിവര്‍ക്കൊപ്പമാണ് രഘുവീര റെഡ്ഡി കോവ്വൂരിലെത്തിയത്. പ്രാവിന്റെ ചിറകുകളില്‍ റോക്കറ്റ് കയറുവച്ച് വലിച്ചുകെട്ടിയാണ് ആകാശത്തേക്ക് പറത്തിയത്. പടക്കം പൊട്ടിത്തെറിച്ചാല്‍ പ്രാവുകള്‍ പറന്നുപോകുമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ പടക്കം പൊട്ടിയതോടെ പ്രാവുകളും അതില്‍ കുടുങ്ങിപോയി. ഇതോടെ രണ്ട് പ്രാവുകളും വെന്ത് ചാവുകയായിരുന്നു.
ഇതിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ മൃഗസംരക്ഷണ ബോര്‍ഡ് അധികൃതര്‍ രംഗത്തെത്തി.
എന്ത് തരം സന്ദേശമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതിയ തലമുറയ്ക്ക് നല്കാന് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് അധികൃതര്‍ ഡെക്കാന്‍ ക്രോണിക്കിളിന് നല്കിയ അഭിമുഖത്തില്‍ ചോദിച്ചു. സംഭവത്തില്‍ പ്രതിള്‍ക്കെതിരെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരം കേസെടുത്തു.
Discussion about this post