വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’. ‘വെടിവഴിപാട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന് ശംഭു പുരുഷോത്തമന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നടന് ടൊവീനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
ഈയിടെ അന്തരിച്ച പ്രമുഖ പബ്ലിസിറ്റി ഡിസൈനിംഗ് സ്ഥാപനമായ ഓള്ഡ്മങ്ക്സിലെ ലീഡ് ഡിസൈനര്‍ മഹേഷാണ് ചിത്രത്തിന്റെ പോസ്റ്റര്‍ തയ്യാറാക്കിയത്. അതേകുറിച്ച് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ,
‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഡിസൈന്‍. മഹേഷ് ഏറ്റവും ഒടുവില്‍ വര്‍ക്ക് ചെയ്ത പോസ്റ്റര്‍ ഇതായിരുന്നു. മഹേഷിന്, വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ട വര്‍ക്ക്. പെയിന്റിങ്ങില്‍ ബിരുദധാരിയായ മഹേഷിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രകാരന്മാരില് ഒരാള്‍ ആയിരുന്നു, ഡച്ച് ആര്‍ട്ടിസ്റ്റ് ആയ പീറ്റര്‍ ബ്രൂഗല്‍. അദ്ദേഹത്തിന്റെ അതിപ്രശസ്തമായ ‘ ദി ടവര്‍ ഓഫ് ബാബേല്‍’ എന്ന ചിത്രത്തിന്റെ ഒരു ഭാഗമാണ് മഹേഷ് ഈ പോസ്റ്റര്‍ ഡിസൈനിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് പുറത്തു വരുന്നതില്‍ വളരെയധികം excited ആയിരുന്നു മഹേഷ്. നിര്‍ഭാഗ്യവശാല്‍ ഇത് റിലീസ് ചെയ്യുമ്പോള്‍ ഞങ്ങളുടെ ‘മക്കാലി’ ഇല്ല. അവന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞങ്ങള്‍ ഇത് സമര്‍പ്പിക്കുന്നു.’
ശാന്തി ബാലചന്ദ്രന്, അരുണ്‍ കുര്യന്, ടിനി ടോം, ശ്രിന്ദ, മധുപാല്‍, സുനില്‍ സുഗത, അനുമോള്‍, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സഞ്ജു ഉണ്ണിത്താന് നിര്‍മ്മിച്ച ചിത്രം നവംബറില്‍ തീയ്യേറ്ററുകളിലെത്തും.
Discussion about this post