കരിപ്പൂര്‍: മുടി വെട്ടിമാറ്റി തലയില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്.
തലയുടെ ഒരു ഭാഗത്തെ മുടി വെട്ടിമാറ്റി അവിടെ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് അതിന് ശേഷം വിഗ് വെയ്ക്കുകയായിരുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് പിടിക്കാന്‍ തുടങ്ങിയതോടെ സ്വര്ണക്കടത്തുകാര് പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് നെടുമ്പാശ്ശേരിയില്‍ വെച്ച് സ്വര്‍ണം പിടികൂടിയത്.
Discussion about this post