കോട്ടയം: കാറില്‍ ഉരസിയ ലോറിയുടെ താക്കോലുമായി കാര്‍ ഡ്രൈവര്‍ കടന്നുകളഞ്ഞു. എംസി റോഡില്‍ മൂവാറ്റുപുഴയ്ക്ക് സമീപം ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് എംസി റോഡില്‍ വന്‍ ഗതാഗത കുരുക്ക ഉണ്ടായി.
സംഭവം ഇങ്ങനെ….
വെള്ളൂര്‍ക്കുന്നം സിഗ്നലില്‍ അടുത്ത് വച്ച് ടോറസ് ലോറി കാറില്‍ തട്ടിയെന്ന് ആരോപിച്ചാണ് കാര്‍ ഡ്രൈവര്‍ തര്‍ക്കം തുടങ്ങിയത്. തര്‍ക്കം മൂത്തതോടെ പേഴയ്ക്കാപ്പള്ളി സ്വദേശി മാഹിന്‍ ടോറസ് ലോറിക്ക് കാറുപയോഗിച്ച് വട്ടം വക്കുകയായിരുന്നു. ഇതിന് ശേഷം കാറിന് നിന്നിറങ്ങി ലോറിയില്‍ കയറിയ മാഹിന്‍ ലോറിയുടെ താക്കോല്‍ ഊരിയെടുത്ത് സ്ഥലം വിട്ടു.
നടുറോഡില്‍ ലോറി കുടുങ്ങിയതോടെ എംസി റോഡില്‍ കിലോമീറ്ററുകള്‍ നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. തുടര്‍ന്ന് പോലീസ് എത്തി പ്രശ്നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ടോറസ് ലോറി റോഡില്‍ നിന്ന് മാറ്റിയിട്ടു.
യാത്രക്കാരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാഹിനെ പോലീസ് തിരിച്ചറിയുന്നത്. ഇയാളെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവറെ കൈയ്യേറ്റം ചെയ്തതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് മാഹിനെതിരെ കേസ് എടുത്തിരിക്കുന്നത്.
Discussion about this post