തന്റെ സ്വന്തം ഭാവനയില്‍ കുത്തികുറിച്ച കഥ സിനിമയാകുന്നു. കണ്ണൂര്‍ സ്വദേശിനിയായ പത്താം ക്ലാസുകാരിയാണ് ഈ കഥക്ക് പിന്നില്‍. മയ്യില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ദേവിക എസ് ദേവ് രചിച്ച കഥയാണ് വെള്ളിത്തിരയിലേക്ക് ക്ഷണിക്കപ്പെട്ടത്.
‘തിരിച്ചറിവ്’ എന്ന പേരില്‍ ദേവിക രചിച്ച കഥ ‘വെളുത്ത മധുരം എന്ന പേരിലാണ് പ്രേക്ഷക മുന്നില്‍ എത്തുക. ഹയര്‍സെക്കന്ററി സ്‌കൂള്‍ ജീവിതം പ്രമേയമാക്കി എഴുതിയ കഥ കലാപ്രലര്‍ത്തകന്‍ ജിജു ഒറപ്പടി വായിക്കാന്‍ ഇടയായതോടെയാണ് സിനിമയാക്കാന്‍ തീരുമാനിച്ചത്.
കാര്യായിട്ട് ആരോടും പറഞ്ഞിട്ടില്ല. എന്നെപ്പോലെ ഒരു സാധാരണക്കാരി എഴുതിയ കഥ സിനിമയാക്കുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?’ ദേവിക പറയുന്നു. കയരളം കിളിയത്ത് ബാലന്‍മാസ്റ്റര്‍ ക്വാട്ടേഴ്സിലെ സഹദേവന്‍ വെളിച്ചപ്പാടിന്റെയും കെ ഷീബയുടെയും മകളാണ് ദേവിക.
ചിത്രം സംവിധാനം ചെയുന്നത് ജിജു ഒറപ്പടിയാണ്. വൈഖരി ക്രിയേഷന്‍സാണ് നിര്‍മാണം.
ജിഎസ് അനിലിന്റേതാണ് തിരക്കഥയും സംഭാഷണവും. സംഗീതസംവിധാനം ഷൈജു പള്ളിക്കുന്ന്, എഡിറ്റിംഗ് ഹരിജി നായര്‍. ക്യാമറ ചലിപ്പിക്കുന്നത് ശ്രീക്കുട്ടനാണ്
Discussion about this post