തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. എഡിജിപി ടോമിന് ജെ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. ആംഡ് പോലീസ് ബറ്റാലിയന്റെ അധിക ചുമതലയും തച്ചങ്കരിക്കായിരിക്കും. എസ്പിമാരായ ചൈത്ര തെരേസ ജോണിനെ റിസര്‍വ് ബറ്റാലിയന് കമാന്‍ഡറായി നിയമിച്ചു. ഡോ. ദിവ്യ ഗോപിനാഥിന് വനിതാ ബറ്റാലിയന്റെ ചുമതലയും നല്കി.
കൂടാതെ, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മുഹമ്മദ് ഹനീഷിനെ മാറ്റി. തൊഴില്‍ നൈപുണ്യംവകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. നികുതി എക്സൈസ് സെക്രട്ടറിയുടെ അധികചുമതലയുമുണ്ട്.
കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് മടങ്ങിയെത്തി അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ കൊച്ചി മെട്രോ എംഡിയായി നിയമിച്ചു. കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.
ദേവികുളം സബ് കളക്ടറായിരുന്ന വിആര്‍ രേണുരാജനെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായ നിയമിച്ചു. സ്ഥാനകയറ്റത്തെ തുടര്‍ന്നാണ് പുതിയ നിയമനം.
Discussion about this post