മെരസല്‍ എന്ന ചിത്രത്തിന് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിഗില്‍’. ചിത്രത്തിന്റെ പുറത്തുവിട്ട പോസ്റ്ററിന് നേരെ കോയമ്പത്തൂരില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇറച്ചി വെട്ടുന്ന കല്ലിന് മുകളില്‍ വിജയ് കയറി ഇരിക്കുന്ന പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ കോയമ്പത്തൂരിലെ ഇറച്ചിവെട്ടുകാരെ ഇത് ചൊടിപ്പിച്ചിരിക്കുകയാണ്.
ഇറച്ചിവെട്ടുന്ന കല്ലിന് മുകളില്‍ വിജയ് ഇരിക്കുന്നതും താഴെ കല്ലും ഉള്ള പോസ്റ്റര്‍ തങ്ങളെ അപമാനിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്. അതിനാല്‍ കോയമ്പത്തൂരിലെ പല പോസ്റ്ററുകളും ഇവര്‍ വലിച്ച് കീറി പ്രതിഷേധം അറിയിച്ചു. കോയമ്പത്തൂരിലെ ഇറച്ചിവെട്ടുകടക്കാരുടെ സംഘടനയിലെ അംഗങ്ങളാണ് പ്രതിഷേധമറിയിച്ചത്. ഈ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടന ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
വിജയ് നായകനാവുന്ന 63-ാമത്തെ ചിത്രമാണിത്. വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികമാരായി എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ജികെ വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കലാപതി എസ് ഗണേഷ്, കലാപതി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ 27ന് ചിത്രം തീയേറ്ററുകളില്‍ എത്തും.
Discussion about this post